Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle

വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ച്ചു; മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മി​ണ്ടാ​യ​ത്. മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്ന​യാ​ളു​ടെ​ ഉടമസ്ഥതയിലുള്ളതാ​ണ് വ​ർ​ക്ക്ഷോ​പ്പ്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഇ​ദ്ദേ​ഹ​വും മ​റ്റ് ചി​ല ജീ​വ​ന​ക്കാ​രും വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

International

പ​ല​സ്തീ​ൻ പൗ​ര​നെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് വീ​ഴ്ത്തി ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ

വെ​സ്റ്റ് ബാ​ങ്ക്: വ​ഴി​യ​രി​കി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന പ​ല​സ്തീ​ൻ സ്വ​ദേ​ശി​യെ ആ​യു​ധ​ധാ​രി​യ ഇ​സ്ര​യേ​ലി സൈ​നി​ക​ൻ വാ​ഹ​നം ഇ​ടി​പ്പിച്ച് വീഴ്ത്തി. പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് മു​ൻ സൈ​നി​ക​നാ​ണെ​ന്നും ഇ​യാ​ളു​ടെ സൈ​നി​ക സേ​വ​നം നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത​യും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ൽ ഇ​സ്ര​യേ​ൽ പൗ​ര​ന്‍റെ ആ​യു​ധം ക​ണ്ടു​കെ​ട്ടി​യ​താ​യും ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ സി​വി​ലി​യ​ൻ വ​സ്ത്ര​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​യാ​ൾ പി​ന്നീ​ട് പ​ല​സ്തീ​ൻ പൗ​ര​ന് നേ​ർ​ക്ക് ആ​ക്രോ​ശി​ക്കു​ക​യും പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യുെ​ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം വെ​സ്റ്റ് ബാ​ങ്കി​ൽ പ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

Kerala

ഗൂ​ഗി​ൽ മാ​പ്പ് ച​തി​ച്ചു; യു​വാ​ക്ക​ളു​ടെ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല താ​ഴെ വെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​ത്തു നി​ന്നും ഒ​രു സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. ര​ണ്ട് പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​പ്പോ​ഴാ​ണ് സ്‌​കോ​ര്‍​പി​യോ ക​നാ​ലി​ലേ​ക്ക് തെ​ന്നി മാ​റി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം ക​യ​റി​ട്ട് കെ​ട്ടി​വ​ലി​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

National

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​ത്; വാ​ഹ​നം പോലീസ് പി​ടി​ച്ചെ​ടു​ത്തു

 

ബംഗ​ളൂ​രു: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മൂ​ന്ന് പേ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം നാ​ലി​ന് പു​ല​ർ​ച്ചെ ബൈ​താ​ര​യ​ണ​പു​ര​യി​ലെ നി​ത്യ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കി​ര​ൺ, അ​നു​ഷ, അ​നി​ത എ​ന്നി​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും പ​രു​ക്കേ​റ്റു. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് വാ​ഹ​നം ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ദി​വ്യ ത​ന്നെ​യാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക് വെ​സ്റ്റ് ഡി​സി​പി അ​നൂ​പ് ഷെ​ട്ടി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​ന​നു​സ​രി​ച്ച് കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

 

 

മ​ല​പ്പു​റം: പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ പി​ടി​യ​ൽ. ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​മാ​ണ് പോ​ലീ​സി​നെ ഇ​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ 35 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സി​ന്‍റെ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി(25), അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ഫൗ​സാ​ൻ(25), ക​ടു​ങ്ങ​പു​രം സ്വ​ദേ​ശി ജം​ഷീ​ർ(25) എ​ന്നി​വ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തി​രൂ​ർ ടൗ​ണി​ൽ തി​രൂ​ർ പോ​ലീ​സ് പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി ഒ​രു വാ​ഹ​നം ക​ട​ന്നു​വ​ന്ന​ത്. ഇ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കൈ ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ച എ​സ്‌​ഐ​യ്ക്ക് നേ​രെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന് ന​മ്പ​ർ പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചാ​ലി​യ​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് ഈ ​വാ​ഹ​ന​ത്തെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up